Film NewsKerala NewsHealthPoliticsSports

മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു,  രണ്ട് എം എൽ എ മാരുടെ വീടുകൾ കൂടി തീയിട്ട് 

10:18 AM Nov 18, 2024 IST | Abc Editor

മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നുഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം   രണ്ട് എം എൽ എ മാരുടെ വീടുകൾ കൂടി തീയിട്ട്. മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് ദില്ലിയില്‍ യോഗം ചേരും. കൂടാതെ ഈ ഒരു അവസ്ഥയിൽ അസമില്‍ നദിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്, അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരുന്നു.

സർക്കാറിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമായെന്നും അതുകൊണ്ടാണ് പിന്തുണ പിൻവലിച്ചതെന്നുമാണ് എൻപിപി പറഞ്ഞത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതര അവസ്ഥയിലേക്ക് പോവുകയാണെന്നും എൻപിപി നേതാവ് യുംനാം ജോയ്‌കുമാർ  വിമർശിച്ചു. കുകി സായുധ സംഘങ്ങള്‍ക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് മെയ്തെയ് സംഘടനകള്‍ അന്ത്യശാസനം നല്‍കിയത്. നടപടി തൃപ്തികരമല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മണിപ്പൂരില്‍ 13 എംഎല്‍എമാരുടെ വീടുകളാണ് നശിപ്പിച്ചത് . ഇന്നലെ വൈകിട്ടും രണ്ട് എംഎല്‍എമാരുടെ വീടുകള്‍ കൂടി കത്തിച്ചു.

Tags :
Conflict in Manipur
Next Article