Film NewsKerala NewsHealthPoliticsSports

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് സർക്കാരുകൾക്കെതിരെ നടത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം

03:45 PM Nov 30, 2024 IST | Abc Editor

വയനാട് ഉരുൾപൊട്ടൽ ദുരന്തത്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം. ഈ പ്രതിഷേധത്തിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന് പ്രവർത്തകർ അകത്തു കയറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷം ഉണ്ടായത്. പ്രവർത്തകർക്ക് നേരെ മൂന്ന് തവണ പൊലീസ് ലാത്തി വീശി. പ്രധാന ഗേറ്റ് പ്രവർത്തകർ കടക്കാൻ ശ്രമിച്ചപ്പോൾ ആദ്യം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു .

എന്നാൽ അതിനു ശേഷം ബാരിക്കേഡില്ലാത്ത മറ്റൊരു ഗേറ്റ് വഴി പ്രവർത്തകർ കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് എത്തിയത്. എന്നാൽ അതിനിടെ അവിടെ സമരം നടത്തുകയായിരുന്ന എൻജിഒ യൂണിയൻ പ്രവർത്തകരും ,യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായി.വാക്ക് തർക്കത്തിനിടെ പ്രവർത്തകരെ പിരിച്ചു വിടാൻ വേണ്ടി പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. പിന്നീട് പ്രവർത്തകരും, പൊലീസും തമ്മിൽ നേരിട്ട് വാക്കുതർക്കവും സംഘർഷ൦വുമുണ്ടായി. ഇത് ഒഴിവാക്കാനും പൊലീസിന് വീണ്ടും ലാത്തി വീശേണ്ടി വന്നു.

Tags :
Conflict in the Youth Congress protest against the governmentsWayanad disaster victimsYouth congress March
Next Article