Film NewsKerala NewsHealthPoliticsSports

ബി ജെ പി ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ഭരിച്ചപ്പോൾ കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷ മതിലായി പ്രവർത്തിച്ചു; സന്ദീപ് വാര്യർ

10:29 AM Dec 05, 2024 IST | Abc Editor

ബി ജെ പി ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ഭരിച്ചപ്പോൾ കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷ മതിലായി പ്രവർത്തിച്ചു സന്ദീപ് വാര്യർ. ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍നിന്നു പുറത്തുവന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ തനിക്ക് അഭിമാനവും ,സന്തോഷവുമുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കൂടാതെ സന്ദീപ് വാര്യർ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദർശിക്കാൻ എത്തിയിരുന്നു.കെ സുരേന്ദ്രൻ കേവലം തന്റെ ഫ്‌ളക്സ് ബോര്‍ഡിനെ പോലും ഭയക്കുന്നു സന്ദീപ് വാര്യർ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ അഴിമതിയും, മാഫിയ ഭരണവും നടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായ രണ്ടു നഗരസഭകളാണ് പാലക്കാടും, പന്തളവും. കേരളത്തില്‍ ബി.ജെ.പി അധികാരത്തിലുള്ള രണ്ടു മുനിസിപ്പാലിറ്റികളാണ് പാലക്കാടും ,പന്തളവും.പാലക്കാട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാന്‍ തന്നെയാണ് പന്തളം മുനിസിപ്പാലിറ്റിയുടെയും ചുമതലയുള്ളത്, സന്ദീപ് വാര്യർ പറഞ്ഞു.

Tags :
BJPCongress partySandeep Warrier
Next Article