തനിക്കെതിരെ വെള്ളാപ്പള്ളി പറഞ്ഞ വിമർശനത്തെ പോസിറ്റീവായി കാണുന്നു; എൻ എസ് എസ് വേദിയിൽ രമേശ് ചെന്നിത്തലക്കുള്ള ക്ഷണം കോൺഗ്രസിലേക്കുള്ള അംഗീകാരം; വി ഡി സതീശൻ
എൻഎസ്എസിനെ വാനോളം പുകഴ്ത്തിയും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തെ സ്വാഗതം ചെയ്തും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എൻ.എസ്.എസിനോട് തനിക്ക് അകൽച്ചല്ല, എന്നാൽ സംഘപരിവാറിനെ അകറ്റിനിർത്തുന്നതിൽ മികവ് കാണിക്കുന്ന പ്രസ്ഥാനമാണ് എൻഎസ്എസ് എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തനിക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തെ താൻ പോസിറ്റീവായി കാണുന്നു, എൻഎസ്എസ് വേദിയിൽ രമേശ് ചെന്നിത്തലയ്ക്കുള്ള ക്ഷണം കോൺഗ്രസിനുള്ള അംഗീകാര൦ തന്നെയാണെന്നും വി ഡി സതീശൻ പറയുന്നു.
അതേസമയം 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചത്.ശശി തരൂരിനെയും കെ മുരളീധരനെയും എൻഎസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തിൽ താൻ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളിൽ താൻ ഇന്നലെയും പങ്കെടുത്തു. സമൂഹത്തിലെ ആരുമായും ഏത് കോൺഗ്രസ് നേതാവ് ബന്ധം സ്ഥാപിച്ചാലും തനിക്ക് സന്തോഷമാണെന്നും വി ഡി സതീശൻ പറഞ്ഞു.ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്.കോൺഗ്രസ് ഒരു സമുദായത്തെയും മാറ്റിനിർത്തുന്ന പാർട്ടിയല്ല വി ഡി സതീശൻ കൂട്ടിച്ചേർത്തു.