ഇസ്ലാമിക തീവ്രവാദികളെ തെരെഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് കൂട്ടുപിടിക്കുന്നു; ആരോപണവുമായി എ വിജയരാഘവൻ
ഇസ്ലാമിക തീവ്രവാദികളെ തെരെഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് കൂട്ടുപിടിക്കുന്നു ആരോപണവുമായി എ വിജയരാഘവൻ. കോൺഗ്രസ് അധികാരം കിട്ടാനായി ഏതു വർഗ്ഗിയതയുമായി സന്ധിചെയ്യും,തന്റെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു എ വിജയരാഘവന്റെ ഇങ്ങനൊരു ആരോപണം. കൂടാതെ പാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ്ഡിപിഐ പ്രകടനത്തോടെയാണ്. ഇപ്പോൾ ഗൗരവകരമായ വിഷയമാണ് താനുയര്‍ത്തിയത്,ഇനിയും എത്ര വായടപ്പിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം താൻ തുറന്ന് കാണിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയതയെ മുറിച്ചുകടക്കല്‍ അതിപ്രധാനമാണ്. ഇതിനുള്ള ശ്രമങ്ങളാണ് സിപിഐ എം ഇപ്പോൾ നടത്തുന്നത്. ഒരുതരത്തിലുള്ള ചര്‍ച്ചയും പാര്‍ലമെന്റില്‍ നടക്കുന്നില്ല. മൂന്നാമതും അധികാരത്തിലെത്തിയ മോദിസര്‍ക്കാരിന്റെ പ്രഥമ പരിഗണന വഖഫ് നിയമം ഭേദഗതിചെയ്യുന്നതിലാണ്. മുസ്ലിം വിരുദ്ധതയാണ് ഇതിന് പിന്നില്‍.അടുത്തത് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പാണ്. ഇതിന് ഭരണഘടന ഭേദഗതിചെയ്യണം. അതിനുള്ള ഭൂരിപക്ഷം പാര്‍ലമെന്റില്‍ ബിജെപിക്കില്ല.രാജ്യത്തെ വടക്ക്-കിഴക്കന്‍ മേഖല പിടിക്കാനുള്ള ആര്‍എസ്എസിന്റെ മാസ്റ്റര്‍ പ്ലാനാണ് മണിപ്പുരില്‍ നടക്കുന്ന കലാപം.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തങ്ങളായ വര്‍ഗീയ ധ്രുവീകരണങ്ങളുണ്ടാക്കി എങ്ങനെ വോട്ടുകള്‍ നേടാം എന്നാണ് യു ഡി എഫ് ശ്രമിച്ചത്.
കോണ്‍ഗ്രസ്സ് കേരളത്തില്‍ എല്ലാ വര്‍ഗീയതയോടും സന്ധിചെയ്ത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിവിധ വര്‍ഗീയതകള്‍ കേരളത്തിലെ ഓരോ കുടുംബത്തെയും വര്‍ഗീയവല്‍ക്കരിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ വിജയിച്ചത് കോണ്‍ഗ്രസും ലീഗും ജമാ-അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടുന്ന ചേരിയുടെ പിന്തുണയിലാണ്.ഇത് നല്‍കുന്ന രാഷ്ട്രീയ സന്ദേശം എന്താണെന്ന് കോണ്‍ഗ്രസ്സ് തിരിച്ചറിഞ്ഞിട്ടുണ്ടോ? ജമാ-അത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും കൂട്ടുപിടിച്ചുള്ള വയനാട്ടിലെ മത്സരം, പ്രതിപക്ഷം തീവ്ര മുസ്ലിം വര്‍ഗീയതയ്ക്ക് ഒപ്പമാണ് എന്ന പ്രചരണം നടത്താന്‍ ബി ജെ പി ക്ക് അവസരമൊരുക്കി. ഇത് രാജ്യമാകെ അവര്‍ പ്രചരണ വിഷയമാക്കി. അതിന് അവര്‍ക്ക് അവസരം നല്‍കിയതിലൂടെ വലിയൊരു തെറ്റാണ് കോണ്‍ഗ്ര സ്സ്ചെയ്തിരിക്കുന്നത് എ വിജയരഘവൻ പറയുന്നു.