ശാന്തിവനിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിന്റെ 135-ാമത് ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ പിറന്നാളിന്റെ ഭാഗമായി ഡല്‍ഹിയിലെ ന്ശാന്തിവനിലെ സ്മൃതിമണ്ഡപത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി പുഷ്പാര്‍ച്ചന നടത്തി.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയിലോ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിപദത്തിലിരുന്ന വ്യക്തി എന്ന നിലയിലോ മാത്രമല്ല ജവഹർലാൽ നെഹ്രു ശ്രദ്ധേയനാകുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ മുന്‍നിരയില്‍നിന്ന് നയിച്ച അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ, ആധുനിക ഇന്ത്യക്കിണങ്ങിയ ഒരു രാഷ്ട്രീയ സംസകാരം രൂപപ്പെടുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
1889 നവംബര്‍ 14-ന് അലഹബാദില്‍ ആനന്ദഭവനിലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനനം. മോത്തിലാല്‍ നെഹ്‌റുവും സ്വരൂപ റാണിയുമായിരുന്നു മാതാപിതാക്കൾ . ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനുപോയ നെഹ്‌റു ഏഴ് വര്‍ഷത്തെ വിദേശ വാസത്തിനൊടുവില്‍ പ്രകൃതി ശാസ്ത്രത്തിലും ബാരിസ്റ്റര്‍ പരീക്ഷയിലും ബിരുദം നേടിയാണ് 1912-ല്‍ ഇന്ത്യയിൽ തിരിച്ചെത്തിയത്.