പി വി അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് എത്തി കോൺഗ്രസ്; പാർട്ടിക്ക് കടുത്ത ആത്മവിശ്വാസ പ്രതിസന്ധി, കെ സുരേന്ദ്രൻ
പി വി അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി.കോൺഗ്രസിന് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചേലക്കര എൽ.ഡി.എഫിനും പാലക്കാട് യു.ഡി.എഫിനുമൊപ്പമെന്ന ഡീൽ പൊളിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കെ.മുരളീധരനും ,രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്, കെ.മുരളീധരന് ഹനുമാൻ സിൻഡ്രോം ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതുപോലെ അധ്യക്ഷ പദവിയുടെ അധികാരം പോലും ഉപയോഗിക്കാൻ കഴിയാത്ത വല്ലാത്ത ഗതികേടിലാണ് കെ സുധാകരൻ. അൻവറിനോട് ബിജെപിക്ക് നല്ല അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാലും അൻവർ ചോദിക്കുന്ന ചില കാര്യങ്ങൾ ഇപ്പോൾ പ്രസക്തമാണ്. കെ.പി.സി.സി പ്രസിഡന്റ് അൻവറിനെ ഇതുവരെയും തള്ളിപറഞ്ഞിട്ടില്ല, കെ സുരേന്ദ്രൻ പറയുന്നു.ഇപ്പോൾ കോൺഗ്രസിൽ മാഫിയ ഗ്രൂപ്പുകളുടെ ഐക്യപ്പെടലാണ് നടക്കുന്നത്.അവിടെ നല്ല കോൺഗ്രെസ്സുകാർക്ക് ഇപ്പോൾ പിടിച്ചുനിൽക്കാൻ കഴിയില്ല സുരേന്ദ്രൻ പറഞ്ഞു.
ഡീലുകൾക്കെതിരെ ശക്തമായ താക്കീത് ജനങ്ങൾ നൽകു൦. ബി.ജെ.പിയിൽ അഭിപ്രായ വ്യത്യാസമെന്നത് ചിലരുടെ വെറും വ്യാജസ്വപ്നമാണ്. തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളായി പല പേരുകളും വരും.എന്നാൽ കേന്ദ്ര കമ്മിറ്റിയാണ് ഒറ്റ പേരിൽ എത്തുന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.