For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മഹാരാഷ്ട്രയിൽ തിരിച്ചടി നേരിട്ട് കോൺഗ്രസ്

12:49 PM Nov 23, 2024 IST | ABC Editor
മഹാരാഷ്ട്രയിൽ തിരിച്ചടി നേരിട്ട് കോൺഗ്രസ്

വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 216 വോട്ടിന്റെ ലീഡുമായി മഹാരാഷ്ട്രയിൽ എൻഡിഎ ആണ് മുന്നിൽ നിൽക്കുന്നത്. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ, മുതിർന്ന നേതാവ് ബാലസാഹേബ് തോറാട്ട് എന്നിവർ പിന്നിൽ തന്നെയാണ് . മുംബൈയിലെ ബിജെപി ആസ്ഥാനത്ത് ഇതേസമയം ലഡു എത്തിച്ച് വിജയാഘോഷം ആരംഭിച്ചുകഴിഞ്ഞു. മഹാ വികാസ് അഖാഡി 70 സീറ്റുകളിൽ മാത്രമാണ് ലീ‍ഡ് നിലനിൽകുന്നത്.

എന്നാൽ, 81 സീറ്റുകളിൽ മത്സരം നടക്കുന്ന ഝാർഖണ്ഡിൽ ഇന്ത്യ സഖ്യം കേവലഭൂരിപക്ഷം കടന്നു 52 സീറ്റിൽ ലീഡ് തുടരുകയാണ് ഇന്ത്യ സഖ്യം. 29 വോട്ട് ലീഡാണ് എൻഡിഎയ്ക്ക് നിലനിൽകുന്നത് . പ്രമുഖ നേതാക്കളെല്ലാം ആദ്യ ഘട്ടത്തിൽ ലീഡ് നേടി. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയ് സോറൻ എന്നിവർ മുന്നിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡി ധൻവാറിൽ പിന്നിലായി. നഗരങ്ങളിലും ചെറുനഗരങ്ങളിലും മുൻതൂക്കം എൻഡിഎക്ക് തന്നെയാണ്.

Tags :