For the best experience, open
https://m.abcmalayalamonline.com
on your mobile browser.

യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല കോൺഗ്രസിലുള്ളത്, കൂടുതൽ സന്ദീപ് വര്യർന്മാർ കോൺഗ്രസിലേക്ക് വരേണ്ടതുണ്ട്; രാഹുൽ മാങ്കൂട്ടത്തിൽ

11:39 AM Dec 09, 2024 IST | Abc Editor
യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല കോൺഗ്രസിലുള്ളത്  കൂടുതൽ സന്ദീപ് വര്യർന്മാർ കോൺഗ്രസിലേക്ക് വരേണ്ടതുണ്ട്  രാഹുൽ  മാങ്കൂട്ടത്തിൽ

യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല കോൺഗ്രസിൽഉള്ളത്.ചെറുപ്പക്കാരാണ് കോൺഗ്രസ് നേതൃത്വത്തിൽ ഇരിക്കുന്നത്, കൂടുതൽ സന്ദീപ് വാര്യർമാർ കോൺഗ്രസിലേക്ക് വരേണ്ടതുണ്ട്, കെ പി സി സി പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ പറയുന്നു. നേതൃത്വത്തെ കുറിച്ച് തീരുമാനിക്കേണ്ടത് AICCയാണ് , കെപിസിസി അധ്യക്ഷൻ പറഞ്ഞത് KPCC ഭാരവാഹികളുമായി ബന്ധപ്പെട്ട കാര്യമാണെന്നും രാഹുൽ മാങ്കൂട്ടം കൂട്ടിച്ചേർത്തു.

അതേസമയം നവീൻ ബാബുവിന്റെ  മരണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടം പ്രതികരിക്കുന്നുണ്ട്. നവീൻ ബാബുവിന്റെ മരണം ആത്മഹത്യ അല്ലെന്ന് താൻ ആദ്യം മുതൽ പറയുന്നുണ്ട്. സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് എന്തിനാണെന്നും രാഹുൽ ചോദിക്കുന്നു. അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നുവെങ്കിൽ റെയിൽവേസ്റ്റേഷനു മുന്നിൽ അദ്ദേഹം തന്റെ കുടുംബത്തെ കാത്തിരിപ്പിക്കില്ലായിരുന്നു. മുൻകാലങ്ങളിൽ പ്രതിപക്ഷത്തിനെതിരെ എന്തെങ്കിലും ആരോപണങ്ങൾ വന്നാൽ കേസ് സിബിഐയ്ക്ക് നൽകുമായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Tags :