പലസ്‌തീനെ ഐഖ്യദാർഡ്യം പ്രഖ്യാപിച്ചു പാർലമെന്റിലെത്തി കോൺഗ്രസ് നേതാവും വയനാട് എം പി യുമായ പ്രിയങ്ക ഗാന്ധി
പലസ്‌തീനെ ഐഖ്യദാർഡ്യം പ്രഖ്യാപിച്ചു പാർലമെന്റിലെത്തി കോൺഗ്രസ് നേതാവും വയനാട് എം പി യുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പലസ്തീൻ ഐക്യദർഢ്യത്തിന്റെ ചിഹ്നമായി അംഗീകരിക്കപ്പെട്ടിട്ടുള്ള തണ്ണിമത്തന്റെ അടക്കം ചിത്രങ്ങൾ ബാഗിൽ ഉണ്ടായിരുന്നു. പാർലമെൻ്റ് പരിസരത്ത് ബാഗുമായി നിൽക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഫോട്ടോ കോൺഗ്രസ് വക്താവ് ഷാമ മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
വര്ഷങ്ങളായി പലസ്തീന്റെ വക്താവാണ് പ്രിയങ്ക ഗാന്ധി. അതുകൂടാതെ ഗാസയിലെ സംഘർഷത്തിനെതിരെ ശക്തമായി തന്നെ പ്രിയങ്ക ഗാന്ധി. ശബ്ദമുയർത്തിയിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു.അതേസമയം പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം.