For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അമിത്ഷാ രാജി വെക്കണം; മന്ത്രി നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്

10:45 AM Dec 24, 2024 IST | Abc Editor
അമിത്ഷാ രാജി വെക്കണം  മന്ത്രി നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്

പാർലമെന്റിൽ കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. അമിത് ഷാ രാജിവെക്കണമെന്നാണ് ആവശ്യം. ഈ ആവശ്യംഉന്നയിച്ചുകൊണ്ടുള്ള ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും. കൂടാതെ അംബേദ്കർ വിവാദത്തിൽ ബിഎസ്പിയും ഇന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കും. അതേസമയം അംബേദ്കർ വിവാദത്തിന് പിന്നാലെ പാർലമെനടിൽ ഉണ്ടായ ഭരണ – പ്രതിപക്ഷ സംഘർഷത്തിൽ അന്വേഷണം മന്ദഗതിയിലാണ്.

ഇതുവരെയും  ഡല്‍ഹി ക്രൈംബ്രാഞ്ച്  ബിജെപി അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ  കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.രാഹുൽ ഗാന്ധിക്കെതിരെയും ബിജെപി നിയമപരമായി മുന്നോട്ടുനീങ്ങിയിരുന്നു, എന്നാൽ രാഹുൽ ഗാന്ധിയുടെ സഹോദരിയും വയനാട് എംപി യുമായ പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാന രഹിതവുമാണെന്ന് കുറ്റപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരുന്നു.അവർ തെറ്റായ എഫ്ഐആറുകള്‍ ഇടുകയാണന്നും, രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ലന്നും ഞാന്‍ അവൻ്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാമെന്നും, അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. രാജ്യത്തിനും അതറിയാം എന്നും പറഞ്ഞുകൊണ്ട് പ്രിയങ്ക എത്തിയത്.

Tags :