For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ പാലക്കാട്ടെ സ്ഥിരതാമസക്കാരൻ അല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്

01:03 PM Nov 16, 2024 IST | ABC Editor
എൽഡിഎഫ് സ്ഥാനാർത്ഥി ഡോ  പി സരിൻ പാലക്കാട്ടെ സ്ഥിരതാമസക്കാരൻ അല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ പാലക്കാട്ടെ സ്ഥിരതാമസക്കാരൻ അല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്. ഇരട്ട വോട്ട് ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം പറഞ്ഞു. പരിധിവിട്ടുള്ള കാപട്യം ഡോ.പി സരിൻ ഒഴിവാക്കണമെന്നും വി ടി ബൽറാം പറഞ്ഞു.

കേസ് കൊടുക്കുമെന്ന് പറഞ്ഞു പേടിപ്പിക്കരുത്. കേരളത്തിൻറെ പ്രതിപക്ഷ നേതാവിനെ പേടിപ്പിക്കാമെന്ന് കരുതണ്ട. ആർജ്ജവത്തോടെ സത്യം ഇനിയും വിളിച്ചുപറയും. അത് പ്രതിപക്ഷ നേതാവിന്റെ ജോലിയാണ്.രാഷ്ട്രീയ അപജയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. തെറ്റായ രീതിയിൽ തന്റെ ഐഡൻറിറ്റിയിലൂടെ ഡോ. പി സരിൻ പാലക്കാട്ടുകാരെ പറ്റിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിനും ഭാര്യ ഡോ സൗമ്യയും ഇന്നലെ രംഗത്തുവന്നിരുന്നു. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാകുമെന്നും സരിൻ പറഞ്ഞിരുന്നു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിൻ പ്രതികരിച്ചത്.

Tags :