Film NewsKerala NewsHealthPoliticsSports

സവർക്കറെ ഉന്നമിടുന്നത് കോൺഗ്രസ് അവസാനിപ്പിക്കണം; ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമുള്ള പ്രതികരണം

10:45 AM Dec 18, 2024 IST | Abc Editor

സവർക്കറെ ഉന്നമിടുന്നത് കോൺഗ്രസ് അവസാനിപ്പിക്കണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ചക്ക് ശേഷമുള്ള ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ആദ്യ പ്രതികരണം. ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത് നാഗ്പൂരിലെ വിധാന്‍ ഭവനില്‍ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു. ഫഡ്നാവിസുമായുള്ള ഈ കൂടിക്കാഴ്ചയില്‍ ഉദ്ധവിനൊപ്പം അദ്ദേഹത്തിന്റെ മകനും വര്‍ളി എംഎല്‍എയുമായ ആദിത്യ താക്കറെയും ,എംഎല്‍എമാരായ അനില്‍ പരബ്, വരുണ്‍ സര്‍ദേശായി എന്നിവരും ഉണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്കുശേഷം ഉദ്ധവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മഹായുതിയുടെ വിജയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട് ,അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ-ആശയപരമായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും പക്ഷേ തങ്ങള്‍ ശത്രുക്കളല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം മഹായുതി സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് താക്കറെയും മറ്റു പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിരുന്നെങ്കിലും പരിപാടിയില്‍ നേതാക്കളാരും പങ്കെടുത്തിരുന്നില്ല. എന്നാല്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ ഉദ്ധവ് താക്കറെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.

Tags :
Chief Minister Devendra FadnavisUddhav Thackeray
Next Article