Film NewsKerala NewsHealthPoliticsSports

കോൺഗ്രസ് എന്ത് ആവശ്യപ്പെട്ടാലും ചെയ്യും; ചുമതലകളെ സംബന്ധിച്ചു വലിയ അറിവൊന്നുമില്ല, സന്ദീപ് വാര്യർ

02:06 PM Dec 04, 2024 IST | Abc Editor

കോൺഗ്രസ് എന്ത് ആവശ്യപ്പെട്ടാലും ചെയ്യും, പാർട്ടി ചുമതലകൾ എന്ത് തന്നാലും സ്വീകരിക്കുമെന്ന് സന്ദീപ് വാര്യർ. തനിക്ക് ചുമതലകളെ കുറിച്ച് വലിയ അറിവൊന്നുമില്ല, കോൺഗ്രസിൽ ചേർന്നത് സാധാരണ പ്രവർത്തകനായാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.പന്തളം നഗരസഭ കേരളത്തിൽ അഴിമതിയിൽ മുന്നിൽ നിൽക്കുന്ന നഗരസഭയാണെന്നും, ഭരണപരാജയത്തിന്റെ ഉദാഹരണങ്ങളാണ് പാലക്കാടും, പന്തളവും എന്നും സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിലെ ബിജെപി ഭരണത്തിൽ എത്തിയാൽ പരാജയമാന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ബിജെപി വലിയ വാഗ്ദാനങ്ങൾ തരും എന്നാൽ അത് നടപ്പിലാക്കില്ല.സുരേഷ് ഗോപിക്ക് ഇപ്പോൾ മാർക്കിടുന്നത് ശരിയല്ല. തുടക്കം കാണുമ്പോൾ മനസ്സിലാക്കുന്നത് എന്താണ് വാഗ്ദാനം ചെയ്തത് അതൊന്നും നടപ്പിലാകില്ല എന്നാണ്. എയിംസ് അടക്കമുള്ള വിഷയങ്ങളിൽ ഇത് കണ്ടതാണ്. വാഗ്ദാനം മാത്രമേയുള്ളൂ കാര്യം നടക്കുന്നില്ല സന്ദീപ് വാര്യർ പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തു തു മേ മേ എന്ന തരത്തിലാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.പിണറായി വിജയൻ ഇപ്പോൾ ബിജെപിക്ക് പ്രവർത്തകരെ കച്ചവടം ചെയ്യുന്ന ഏജൻസിയായി മാറി സന്ദീപ് വാര്യർ പറഞ്ഞു.

Tags :
congressSandeep Warrier
Next Article