For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സന്ദീപ് വാര്യരെ കോൺഗ്രസ് കൈവിടില്ല, പാർട്ടിയുടെ ഭാഗത്ത് നിന്നും എല്ലാ പരിഗണനയും സന്ദീപിനെ ലഭിക്കും, കെ മുരളീധരൻ

03:10 PM Dec 07, 2024 IST | Abc Editor
സന്ദീപ് വാര്യരെ കോൺഗ്രസ് കൈവിടില്ല  പാർട്ടിയുടെ ഭാഗത്ത് നിന്നും എല്ലാ പരിഗണനയും സന്ദീപിനെ ലഭിക്കും  കെ മുരളീധരൻ

സന്ദീപ് വാര്യരെ കോൺഗ്രസ് കൈവിടില്ല, ഉറപ്പ് നൽകി കെ മുരളീധരൻ. ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യർക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെ മുരളിധരൻ ഇങ്ങനൊരു പ്രതികരണം നടത്തിയത്. പാർട്ടിയുടെ ഭാഗത്ത് നിന്ന് എല്ലാ പരിഗണനയും സന്ദീപ് വാര്യർക്ക് ഉണ്ടാകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. സന്ദീപ് വാര്യർക്ക് തീർച്ചയായും ഒരു സ്ഥാനം കോൺഗ്രസിൽ ഉണ്ടാകും. അതെന്തായിരിക്കുമെന്ന് ഹൈക്കമാൻ്റ് തീരുമാനിക്കും എന്നും കെ മുരളീധരൻ പറഞ്ഞു.

സന്ദീപ് വാര്യരുടെ വരവ് പാർട്ടിക്ക് ഊർജ്ജം നൽകിയെന്നും അതിലൊരു പ്രയോരിറ്റി സന്ദീപ് വാര്യർക്കുണ്ട്. എന്നാൽ നിലവിലുള്ള ആളുകളെ തഴയും എന്ന് അതിന് അർത്ഥമില്ല , ചർച്ചകൾ ആരംഭിച്ചതേ ഉള്ളൂവെന്നും മുരളീധരൻ പറഞ്ഞു.കഴിഞ്ഞ ദിവസം ഡൽഹിയിൽവെച്ച് സന്ദീപ് വാര്യർ കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. കോൺഗ്രസിൽ നടക്കാനിരിക്കുന്ന പുനഃസംഘടനാ സമയത്ത് സന്ദീപിനെ ജനറൽ സെക്രട്ടറിയാക്കുമെന്നാണ് സൂചനകൾ. കൂടാതെ ഏതെങ്കിലും സാഹചര്യത്തിൽ പുനഃസംഘടന വൈകിയാൽ അതിന് മുൻപേത്തന്നെ സന്ദീപിനെ ജനറൽ സെക്രട്ടറിയാക്കിയാക്കാനും നീക്കമുണ്ട്.

Tags :