കർണാടക നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മിന്നും വിജയം
കർണാടക നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മിന്നും വിജയം, ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. ചന്നപട്ടണയിൽ സി പി യോഗേശ്വറും ഷിഗാവിൽ യൂസഫ് ഖാൻ പത്താനും സന്തൂറിൽ ഇ അന്നപൂർണയുമാണ് ജയിച്ചത്.ചന്നപ്പട്ടണയില്‍ മത്സരിച്ച മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്ര മന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി തോറ്റു.
ബസവരാജ് ബൊമ്മെയുടെ മകന്‍ ഭരത് ബൊമ്മെയും തോല്‍വി ഏറ്റുവാങ്ങി. ഭരത് കന്നി അങ്കത്തിലും നിഖിൽ മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. അച്ഛന്മാരുടെ സിറ്റിംഗ് സീറ്റുകളിലാണ് ഇരുവരും തോറ്റത്. ശരിക്കും ഇതൊരു തകർച്ചയാണ് അതും മക്കൾ രാഷ്ട്രീയത്തിന്റെ. അതേസമയം പശ്ചിമബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം.