Film NewsKerala NewsHealthPoliticsSports

പ്രിയങ്ക ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാൻ കോൺഗ്രസ് പ്രവർത്തകർ; വമ്പൻ റോഡ് ഷോയോട് കൂടി പത്രിക സമർപ്പണം 

12:18 PM Oct 23, 2024 IST | suji S

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാൻ കോൺഗ്രസ് പ്രവർത്തകർ, വമ്പൻ റോഡ് ഷോയോട് കൂടി പ്രിയങ്കയുടെ പത്രിക സമർപ്പണം.പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ,കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തിയത്.പ്രിയങ്കയുടെ പത്രിക സമർപ്പണം ഗംഭീരമാക്കാൻ വിവിധ ജില്ലകളിൽ നൂറ് കണക്കിന് പ്രവർത്തകരാണ് എത്തുന്നത്.

രാവിലെ 11 മണിയോടെ കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.കഴിഞ്ഞ ദിവസം വൈകിട്ട് സോണിയ ഗാന്ധിക്കും, റോബർട്ട് വദ്രയ്ക്കും മക്കൾക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക വയനാട്ടിലെത്തിയത്,

Tags :
Congress workersnomination paperspriyanka GandhiRahul Gandhi
Next Article