Film NewsKerala NewsHealthPoliticsSports

വനം നിയമഭേദഗതിയിൽ വസ്‌തുതകൾ പരിശോധിക്കാതെയാണ് വിവാദം ഉയർത്തുന്നത്, മന്ത്രി എ കെ ശശീന്ദ്രൻ

12:59 PM Dec 23, 2024 IST | Abc Editor

വനം നിയമഭേദഗതിയിൽ വസ്‌തുതകൾ പരിശോധിക്കാതെയാണ് വിവാദം ഉയർത്തുന്നത്, വനം മന്ത്രി എ കെ ശശീന്ദ്രൻ. അതുപോലെ നിലവിലുള്ള ബില്ലിൽ വരുത്തിയ മാറ്റങ്ങളിൽ എന്തിലാണ് വിയോജിപ്പ് ഉള്ളതെന്നും വ്യക്തമാക്കണമെന്നും മന്ത്രി പറയുന്നു. വനത്തിലെ ജണ്ടകൾ പൊളിക്കുന്നതിനെതിരെ നടപടി വരുന്നത് ചിലർക്ക് നല്ല പൊള്ളലുണ്ടാകും, കർഷകർ ജണ്ട പൊളിക്കാൻ പോകില്ലെല്ലോ , പൊളിക്കുന്നത് കയ്യേറ്റക്കാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മതമേലധ്യക്ഷൻമാരിൽ നിന്നും കുറച്ചു കൂടി പക്വത പ്രതീക്ഷിക്കുന്നുണ്ടെന്നും, ഇനിയും കഴമ്പുള്ള വിമർശനം ഉണ്ടെങ്കിൽ ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിയമസഭാ ചട്ട പ്രകാരം ഗസറ്റിൽ വനം ഭേദഗതി ബില്ല് സംനന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങള്‍ അറിയിക്കാമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ ,നിദേശങ്ങളോ സര്‍ക്കാരിനെ അറിയിക്കാനുണ്ടെങ്കില്‍ അത് ഡിസംബര്‍ 31-നകം വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തിലോ ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Tags :
Forest Law Amendment BillMinister AK Saseendran
Next Article