Film NewsKerala NewsHealthPoliticsSports

ആർ എസ്‌  എസ്‌  നേതാവ് അശ്വനി കുമാറിന് കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ കോടതി വെറുതെ വിട്ടു 

03:14 PM Nov 02, 2024 IST | suji S

യാത്ര ചെയ്യവേ ആർ എസ്‌  എസ്‌  നേതാവ് അശ്വനി കുമാറിന് ബസ് നിറുത്തിയിട്ട് കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ കോടതി വെറുതെ വിട്ടു, പതിനാല് എൻ.ഡി.എഫ്.പ്രവർത്തകരാണ് ഈ കേസിലെ പ്രതികൾ 2005 മാർച്ച് 10ന് രാവിലെ പത്തേകാൽ മണിക്ക് കണ്ണുരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കിൽ വെച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിലെ മൂന്നാം പ്രതി എം.വി.മർഷൂക്ക് കുറ്റക്കാരനാണെന്ന് തലശ്ശേരി ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് വിധിച്ചു.പ്രതിക്കുള്ള ശിക്ഷ അല്പസമയത്തിനകം പറയും എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇരിട്ടിയല പ്രഗതി പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്നു അശ്വിനികുമാർ. ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ.മധുസൂദനൻ ,കെ.സലീം, എം.ദാമോദരൻ, ഡി.സാലി, എം.സി. കുഞ്ഞുമൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.2009 ജൂലായ് 31 ന്നാണ് കുറ്റപത്രം നൽകിയതും.

Tags :
murder case of RSS leader Ashwani Kumar
Next Article