For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാതോമസിന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യ്തുകൊണ്ട് കോടതി ഉത്തരവ്; ആശ്വാസത്തോടെ നിർമാതാവ്

12:02 PM Dec 18, 2024 IST | Abc Editor
ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാതോമസിന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യ്തുകൊണ്ട് കോടതി ഉത്തരവ്  ആശ്വാസത്തോടെ നിർമാതാവ്

ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാതോമസിന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യ്തുകൊണ്ട് എറണാകുളം സബ് കോടതിയുടെ ഉത്തരവ്. ആശ്വാസത്തോടെ നടിയും, നിർമാതാവുമായ സാന്ദ്ര തോമസ്. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത കോടതി അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗമായി തുടരാമെന്നും വ്യക്തമാക്കി. നിർമാതാവ് സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഈ ഉത്തരവ്.

സംഘടനയിൽ നിന്നും പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്‌കോടതിയെ സമീപിച്ചത്. മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം മുൻപ് നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരേയും, അതിലെ ഭാരവാഹികള്‍ക്കെതിരേയും സാന്ദ്രാ തോമസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.അതിനു പിന്നാലെ സാന്ദ്രയെ സംഘടനയില്‍നിന്നും പുറത്താക്കുകയായിരുന്നു.

Tags :