രാഹുൽ മാങ്കൂട്ടത്തലിന്റെ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സി ജെ എം കോടതി വിധി പറയും
10:29 AM Oct 24, 2024 IST | suji S
പാലക്കട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. എല്ലാ തിങ്കളാഴ്ച ദിവസവും മ്യൂസിയം സ്റ്റേഷനിൽ ഹാജരാകണം എന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള രാഹുലിന്റെ ഹർജിയിൽ ആണ് ഇന്ന് വിധി വരുന്നത്.രാഹുലിന് ഇളവ് നല്കരുതെന്നുള്ള റിപ്പോർട്ട് ആണ് പോലീസ് നൽകിയത്.
അങ്ങനൊരു ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നായിരുന്നു പോലീസ് റിപ്പോർട്ടിൽ നൽകിയത്, എന്നാൽ ഈ കാര്യത്തിൽ രാഹുലിന്റെ പ്രതികരണം സ്ഥാനാർഥി ആയിട്ടും തന്നെ പോലീസ് വേട്ടയാടുന്നു എന്നായിരുന്നു.