രാഹുലിന്റെ കാറിൽ കഞ്ചാവ് ഒളിപ്പിക്കാത്തതിൽ ആശ്വാസം; സി പി ഐ എം എന്തും ചെയ്യുന്നവർ, വി ഡി സതീശൻ
03:33 PM Nov 07, 2024 IST
|
suji S
പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ കഞ്ചാവ് ഒളിപ്പിക്കാത്തതിൽ ആശ്വാസം കാരണം സി പി ഐ എം എന്തും ചെയ്യുന്നവരാണ് വി ഡി സതീശൻ പറയുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തെ വഷളാക്കിയ വൃത്തികെട്ടവന്മാരുടെ പാര്‍ട്ടിയാണ് സിപിഐഎം. അങ്ങനെയുള്ളവർ ഇനിയും കാറിലും കഞ്ചാവ് വെക്കും വി ഡി സതീശൻ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഐഎമ്മിന്റെ അനുവാദം വേണോ സതീശന്‍ ചോദിക്കുന്നു. കള്ളപ്പണ വിവാദത്തിൽ ഇപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും . പാര്‍ട്ടി ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും പറയുന്നത് ഒന്നും, പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ പറയുന്നത് മറ്റൊന്നുമാണ് വി ഡി സതീശൻ പറയുന്നു.
Next Article