Film NewsKerala NewsHealthPoliticsSports

രാജ്യത്തെ ഭരണഘടനയെ അവഹേളിക്കുന്നതിൽ സി.പി.ഐ.എം, ബി.ജെ.പി നേതാക്കള്‍ക്ക് ഒരേ സ്വരം, സന്ദീപ് വാര്യർ

12:42 PM Nov 29, 2024 IST | Abc Editor

രാജ്യത്തെ ഭരണഘടനയെ അവഹേളിക്കുന്നതിൽ സി.പി.ഐ.എം, ബി.ജെ.പി നേതാക്കള്‍ക്ക് ഒരേ സ്വരംമെന്ന്. ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള നല്ലൊരു പോരാട്ടത്തിലാണ്. ഇതിന്റെ ഭാഗമായാണ് ത്രിവര്‍ണ പതാക കൈയിലേന്തി കന്യാകുമാരി മുതല്‍ കശ്മീര്‍വരെ ജോഡോ യാത്ര നടത്തിയത് എന്നും സന്ദീപ് പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യ് സംസാരിക്കുവായിരുന്നു സന്ദീപ് വാര്യർ.

ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ മന്ത്രി സജി ചെറിയാന്‍ ഇനിയും ഒരുനിമിഷംപോലും അധികാരത്തില്‍ തുടരരുത്. മന്ത്രിയും, ചെങ്ങന്നൂരിലെ ബി.ജെ.പി.യും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നത്, സന്ദീപ് വാര്യർ പറഞ്ഞു.

Tags :
BJPCPIMInsulting the constitution of the countrySandeep Warrier
Next Article