For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പ്രത്യേക അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് വെറും പ്രഹസനം , നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘത്തിനെതിരെ വിമർശനം ;സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനന്‍.

12:44 PM Nov 27, 2024 IST | Abc Editor
പ്രത്യേക അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് വെറും പ്രഹസനം   നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘത്തിനെതിരെ വിമർശനം   സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനന്‍

കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്‍മഹത്യ കേസില്‍ അന്വേഷണസംഘത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനന്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് വെറും പ്രഹസനമാണെന്നാണ് മോഹൻ പറയുന്നത്. അങ്ങനെയൊരു പ്രഹസനം ആയതുകൊണ്ടാണ് അന്വേഷണവുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബത്തിന് നിരവധി സംശയങ്ങളുണ്ടായത് അതുപോലെ കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തേയും മലയാലപ്പുഴ മോഹനന്‍ പിന്തുണച്ചിട്ടുണ്ട്. നവീന്റെ കുടുംബം കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ പറഞ്ഞ ആരോപണങ്ങളെയും അദ്ദേഹം പിന്തുണച്ചു.

നവീന്‍ ബാബുവിന്റെ ബോഡി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇടപെട്ടത് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ആയിരുന്നു. അതുപോലെ നവീൻ ബാബുവിന്റെ കുടുംബം എത്തുന്നതിനു മുൻപേ തന്നെ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തിയത് കളക്ടര്‍ ഇടപെട്ടാണ്. കളക്ടര്‍ ഓരോ സമയവും ഓരോന്നു പറയുകയാണ്, കളക്ടർക്ക് ഒരു സാമാന്യ ബോധം വേണ്ടേ എന്നും മോഹനൻ ചോദിക്കുന്നു.

Tags :