Film NewsKerala NewsHealthPoliticsSports

ശക്‌തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കാം; മാധ്യമങ്ങള്‍ക്ക് എതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി

11:50 AM Oct 26, 2024 IST | suji S

മാധ്യമങ്ങള്‍ക്ക് എതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വ൦ അതൃപ്തി പ്രകടിപ്പിച്ചു. വിമര്‍ശനത്തിന് ഉപയോഗിക്കേണ്ട ഭാഷ ഇതല്ലെന്നാണ് സി പി ഐ എം നേതൃത്വം വിലയിരുത്തന്നത്, കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശ൦ വിവാദത്തിന് ഇടയാക്കിയെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ശക്തമായ വിമര്‍ശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭിപ്രായം.

അതുപോലെ കൃഷ്ണദാസിന്റെ ഒറ്റപ്പെട്ട വാക്കെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവനും പറയുന്നു. മാധ്യമപ്രവര്‍ത്തകരോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും ഒരു വാക്കിനെക്കുറിച്ച് തര്‍ക്കിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ സമൂഹത്തിലെ ജനാധിപത്യ പ്രവര്‍ത്തനമാണ്. ഇടതുപക്ഷ വിരുദ്ധമായി വിമര്‍ശനം ആവാം തെറ്റില്ല. തെറ്റായ കാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായും തിരിച്ചു പറയും. സിപിഐഎമ്മിന്റെ നിലപാട് മാധ്യമപ്രവര്‍ത്തകരോട് സ്‌നേഹവും സൗഹൃദവും വേണം എന്നതാണ് എന്നും എ വി വിജയ രാഘവൻ വ്യക്തമാക്കുന്നത്.

Tags :
against the mediaNN Krishnadas
Next Article