For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മെക് സെവെനെതിരെയുള്ള പി മോഹനന്റെ പ്രതികരണത്തിൽ പ്രതിഷേധിച്ചു സിപിഐഎം നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി അക്ബറലി കോൺഗ്രസിൽ ചേർന്നു

12:26 PM Dec 17, 2024 IST | Abc Editor
മെക് സെവെനെതിരെയുള്ള പി മോഹനന്റെ പ്രതികരണത്തിൽ പ്രതിഷേധിച്ചു സിപിഐഎം നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി അക്ബറലി കോൺഗ്രസിൽ ചേർന്നു

എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഐഎം നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയുമായ അക്ബറലി കോയമ്പത്ത് കോൺഗ്രസിൽ ചേർന്നു. മെക്ക് സെവനെതിരെയുള്ള പി മോഹനന്റെ പ്രതികരണത്തിൽ പ്രതിഷേധിച്ചാണ് അക്ബറലി സിപിഐഎം പാർട്ടി വിട്ടത്. ന്യൂനപക്ഷങ്ങളെ സംശയനിഴലിൽ നിർത്തിയ മെക് സെവൻ വിവാദത്തിലൂടെ പി മോഹനൻ ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവന നടത്തിയതെന്നും സാമൂഹ്യ സമ്മർദ്ദം ഉയർന്നതോടെ മോഹനൻ ആ നിലപാട് വിഴുങ്ങിയെന്നും അക്ബറലി കുറ്റപ്പെടുത്തി.

ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിന് മാത്രമേ ഭരണഘടനയനുസരിച്ച് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നും അക്ബറലി പറയുന്നു . അതേസമയം അക്ബറലി എസ്എഫ്ഐ ബാലുശ്ശേരി ഏരിയ സെക്രട്ടറിയും , ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു അക്ബർ അലി. പി മോഹനൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ തീവ്രവാദ ശക്തികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നായിരുന്നു.

Tags :