ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഇനിയും രാജി വെയ്ക്കേണ്ടാന്ന് സി.പി.ഐ.എം
02:11 PM Nov 22, 2024 IST | Abc Editor
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഇനിയും രാജി വെയ്ക്കേണ്ടന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. തുടർ നീക്കങ്ങൾക്ക് നിയമോദേശം തേടാനും തീരുമാനം. എന്നാൽ മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വൻ തിരിച്ചടിയാണ് സംഭവിച്ചത്. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചിരുന്നു. ഇന്ന് മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധ൦ നടത്തിയിരുന്നു. ഒപ്പം മന്ത്രിയുടെ കോലവും കത്തിച്ചു.