Film NewsKerala NewsHealthPoliticsSports

ചേലക്കരയിലെ ഇടതുമുന്നണിയുടെ വിജയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

02:44 PM Nov 23, 2024 IST | ABC Editor

ചേലക്കരയിലെ ഇടതുമുന്നണിയുടെ വിജയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടേക്കെന്ന ദിശാബോധം നൽകുന്ന വിധിയാണ്. മികച്ച ഭൂരിപക്ഷത്തിലാണ് യു ആർ പ്രദീപ് ചേലക്കരയിൽ വിജയിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ സീറ്റ് നിലനിർത്താനായെന്നും അദ്ദേഹം വെളിപ്പെടുത്തി .എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും വർഗീയവാദികളുടെയും എതിർപ്പുകളെ അതിജീവിച്ചുകൊണ്ടാണ് പ്രദീപിന്റെ വിജയം.

ഇനി വരാൻ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിർണായകമായ ചുമതല നിർവ്വഹിക്കാനാകും എന്ന് തന്നെയാണ് ചേലക്കരയിലെ വിധിയെ ഞങ്ങൾ കാണുന്നത്” എന്ന് സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്‌ കുറേ കാലമായി ഞങ്ങൾ മൂന്നാം മത്സരത്തിനായി മുന്നോട്ട് എത്തിച്ചത്. ഡോ പി സരിൻ. മികച്ച സ്ഥാനാർത്ഥിയാണ് അദ്ദേഹം എന്ന് ഇപ്പോൾ നല്ല ബോധ്യമായി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടങ്ങളിൽ ഒപ്പത്തിനൊപ്പമാണ് അദ്ദേഹം നിന്നത്. കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ലഭിച്ചിട്ടുണ്ട്.

പാലക്കാട്‌ ഇടതുമുന്നണി എഴുതി തള്ളേണ്ട സീറ്റ് അല്ലെന്ന് ഉറപ്പായി. എല്ലാ വർഗീയ ശക്തികളെയും നേരിട്ടു കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ SDPI യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പങ്ക് അവർ തന്നെ പ്രകടനം നടത്തി തെളിയിച്ചു.പാലക്കാട്‌ പ്രവർത്തിച്ചത് മഴവിൽ സഖ്യമാണ്.ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും ചേർന്നുള്ള പ്രവർത്തനമാണ് കോൺഗ്രസിന്റെ വിജയത്തിന് കാരണമായത് എന്നും അദ്ദേഹം വ്യക്തമാക്കി .

Tags :
Election resultLDFM V Govindan
Next Article