Film NewsKerala NewsHealthPoliticsSports

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

05:36 PM Nov 27, 2024 IST | ABC Editor

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐ കൂട്ടിലടിച്ച തത്തയെന്ന് വിമർശനം. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. കോടതി കേസ് ഡയറി പരിശോധിച്ച് വിഷയത്തിൽ തീരുമാനം പറയട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സിബിഐ അന്വേഷണത്തെ കുറിച്ച് സിപിഐഎമ്മിന് വ്യക്തമായ നിലപാട് ഉണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് സിപിഐഎമ്മെന്ന് അദ്ദേഹം ആവർത്തിച്ചു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റേയും അവസാനമെന്ന പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതിലേക്ക് കാര്യങ്ങൾ നീക്കുന്നതാണ് സിബിഐ. അതിന്റെ ഭാഗമാണ് ഇഡിയും ഐടിയും. ഇത് പറയുന്നതിൽ മാറ്റമുണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ

Tags :
ADM Navin BabuCBIMV Govindan
Next Article