Film NewsKerala NewsHealthPoliticsSports

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ കുടിക്കുന്നുവെന്ന രീതിയിലുണ്ടായ സൈബർ അതിക്രമത്തെ നിയമപരമായി നേരിടും; ചിന്ത ജെറോം

12:32 PM Dec 12, 2024 IST | Abc Editor

സിപിഐഎം കൊല്ലം ജില്ലാ സമ്മേളന വേദിയിൽ ബിയർ കുടിക്കുന്നുവെന്ന രീതിയിലുണ്ടായ സൈബർ അതിക്രമത്തെ നിയമപരമായി നേരിടുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം പറയുന്നു. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടി വക്രീകരിച്ചു. സിപിഐമ്മിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വ്യാജപ്രചാരണമെന്നും, അങ്ങനെ പറഞ്ഞവരുടെ മനോനില പരിശോധിക്കണമെന്നും ചിന്ത ജെറോം പറഞ്ഞു.അതേസമയം കൊല്ലം ജില്ലാ സമ്മേളനത്തിൽ അംഗങ്ങൾക്ക് ചില്ലുകുപ്പിയിലാണ് വെള്ളം നൽകിയത്. പിന്നാലെ കുപ്പിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു.

സമ്മേളന വേദിയിൽ തവിട്ടു നിറത്തിൽ വിതരണം ചെയ്ത കുപ്പികളിൽ കുടിവെള്ളമല്ല, മദ്യമാണെന്ന തരത്തിലായിരുന്നു വ്യാപക പ്രചാരണം എത്തിയത്. ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയിൽ എല്ലാം എത്തിയത്. എന്നാൽ ഈ പ്രചാരണങ്ങളെ തുടർന്ന് ചില്ലുക്കുപ്പി മാറ്റി പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം എത്തിക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു. ഈ ഒരു പ്രചാരണത്തെ തുടർന്നാണ് ചിന്ത ജെറോം രംഗത്ത് എത്തിയത്.

Tags :
beer-drinking cyber violence at Kollam district conferencechintha jeromeCPIM Kollam District Conference
Next Article