For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് സിപിഎം, മന്ത്രിയുടെ പരാമർശം രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേൽപ്പിക്കുന്നു

10:47 AM Dec 20, 2024 IST | Abc Editor
ഡോ  ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് സിപിഎം  മന്ത്രിയുടെ പരാമർശം രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേൽപ്പിക്കുന്നു

ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് സിപിഎം, മന്ത്രിയുടെ പരാമർശം രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേൽപ്പിക്കുന്നതെന്നും സിപിഎം പോളിറ്റ്ബ്യുറോ. ഭരണഘടനാ ചര്‍ച്ചയില്‍ ഭരണഘടനയുടെ ശില്പിയായ അംബേദ്കറിനെതിരെ അമിത് ഷാ നടത്തിയ ഇങ്ങനൊരു പരാമര്‍ശം അദ്ദേഹത്തിന്റെ മനോഭാവം പുറത്തുകൊണ്ടുവരുന്ന ഒന്നുതന്നെയാണ്. എന്നാൽ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷായ്ക്ക് നല്‍കിയ പിന്തുണ മനസാക്ഷിക്ക് നിരക്കാത്തതാണ് എന്നും സിപിഎം ആരോപിച്ചു. അമിത് ഷായുടെ പരാമര്‍ശം അപലപിനീയം തന്നെ.

ഇനിയും ആഭ്യന്തരമന്ത്രിയായി തുടരാന്‍ അമിത്ഷായ്ക്ക് അവകാശമില്ല എന്നും സിപിഎം പറഞ്ഞു.അതേസമയം, അംബേദ്കര്‍ വിരുദ്ധ നിലപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്സഭയില്‍ അദാനിയുമായി ബന്ധപ്പെട്ട ചര്‍ച്ച തടഞ്ഞുവെന്നും രാഹുല്‍ വിമർശിച്ചു കൂടാതെ മോദിക്ക് അദാനിയാണ് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ല. പാര്‍ലമെന്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോള്‍ തടഞ്ഞു എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Tags :