Film NewsKerala NewsHealthPoliticsSports

വികസന ക്ഷേമപദ്ധതികൾക്ക് പണം ഇല്ല എന്ന് പറയാൻ ഒരു സർക്കാർ എന്തിന്? സി പി എം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും,എം വി ഗോവിന്ദനും, എം മുകേഷിനും, ഇ പി ജയരാജൻ അടക്കമുള്ള നേതാക്കൾക്ക് രൂക്ഷ വിമർശനം

10:44 AM Dec 11, 2024 IST | Abc Editor

കൊല്ലം സിപിഎം ജില്ലാ സമ്മേളനത്തിൽ സര്‍ക്കാരിനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എം മുകേഷ് എംഎൽഎ, ഇപി ജയരാജൻ അടക്കമുള്ള നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം. മൈക്ക് ഓപ്പറേറ്റിങ് തൊഴിലാളിയുടെ മെക്കിട്ടു കയറിയത് ശരിയോ എന്നും , ഇപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായി എന്നും , മുകേഷിനെ എന്തിന്, ആരുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിയാക്കി തുടങ്ങിയ വിമർശനങ്ങൾ ഉയർന്നു. വികസന ക്ഷേമപദ്ധതികൾക്ക് പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണെന്നും പ്രതിനിധികൾ വിമർശിച്ചുകൊണ്ട് ചോദിച്ചു.

എംഎല്‍എ ആയ എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വി ജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാമെങ്കില്‍ എന്തുകൊണ്ട് പഞ്ചായത്തംഗമായ പ്രവര്‍ത്തകന് ലോക്കല്‍ സെക്രട്ടറി ആകാന്‍ പാടില്ലെന്നും പ്രതിനിധികള്‍ ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍റേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലാ എന്നും തിരഞ്ഞെടുപ്പുവേളയിൽ എകെ ബാലന്‍റെ ‘മരപ്പട്ടി’ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു എന്നും പ്രതിനിധികൾ ചോദിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകേഷിനെ എന്തിന്, ആരുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിയാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് മുകേഷിന് സ്ഥാനാർഥിയാക്കിയത് എന്നും പ്രതിനിധികൾ ചോദിക്കുന്നു.

Tags :
EP JayarajanKollam CPM district conferenceM MukeshMV Govindan
Next Article