For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച മന്ത്രി ഗണേഷ് കുമാർ സിപിഎമ്മിന് ബാദ്യത, കൂടാതെ ആര്യ രാജേന്ദ്രനെ കോർപറേഷൻ മേയർ ആക്കിയത് ആനമണ്ടത്തരം; വിമർശനവുമായി സിപിഎം കൊല്ലം ജില്ലാസമ്മേളന പ്രതിനിധികൾ

10:09 AM Dec 12, 2024 IST | Abc Editor
ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച മന്ത്രി ഗണേഷ് കുമാർ സിപിഎമ്മിന് ബാദ്യത  കൂടാതെ ആര്യ രാജേന്ദ്രനെ കോർപറേഷൻ മേയർ ആക്കിയത് ആനമണ്ടത്തരം  വിമർശനവുമായി സിപിഎം കൊല്ലം ജില്ലാസമ്മേളന പ്രതിനിധികൾ

തിരുവനന്തപുരം കോര്പറേഷൻ മേയർ ആര്യ രാജേന്ദ്രനെയും, മന്ത്രി കെ ബി ഗണേഷ് കുമാറിനെയും വിമർശിച്ചു സിപിഎം കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികൾ. യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവന‌ന്തപുരം കോർപറേഷനിൽ മേയറാക്കിയത് ആനമണ്ടത്തരമായെന്നും,കോർപറേഷൻ ഡിവിഷനുകളിൽ ഇപ്പോൾ പലയിടത്തും ബിജെപി മുന്നേറ്റമാണെന്നും . ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല, ഭാവിയിലും പാർട്ടിക്കു ദോഷമാകുമെന്ന് സമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞു.

മന്ത്രി കെബി ഗണേഷ് കുമാർ ഇടതുമുന്നണി സ്ഥാനാർഥിയായി പത്തനാപുരത്തു മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഗണേഷ്കുമാർ ഇപ്പോൾ സിപിഎമ്മിനു ബാധ്യതയാണെന്നു പ്രതിനിധികൾ വിമർശിച്ചു. ഈ സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി അരങ്ങേറുന്നു. പാർട്ടിക്കാർക്കു പൊലീസ് സ്റ്റേഷനിൽപ്പോലും നീതി കിട്ടുന്നില്ല. മറ്റു പാർട്ടിക്കാർക്കു കിട്ടുന്ന പരിഗണന പോലും പാർട്ടിക്കാർക്കില്ല എന്നും പ്രതിനിധികൾ വിമർശിക്കുന്നു .

Tags :