Film NewsKerala NewsHealthPoliticsSports

സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നു, ആലപ്പുഴയിൽ സി പി എം നേതാവ് ബി ജെ പി യിൽ ചേർന്നു

12:36 PM Nov 30, 2024 IST | Abc Editor

ആലപ്പുഴയിൽ സി പി എം നേതാവ് ബി ജെ പി യിൽ ചേർന്നു. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് സി പി എം പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേർന്നത്. ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് അഡ്വ. ബിപിൻ സി ബാബു, ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്.

ബിപിൻ സി ബാബുവിനെ ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബി ജെ പി അംഗത്വം നൽകി സ്വീകരിച്ചത്. ബിബിൻ സി ബാബു മുൻപ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറ മുൻ പ്രസിഡൻറ്, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡൻറ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ പദവികൾ വഹിച്ചിരുന്നു.

Tags :
CPM leader Adv. Bipin C Babu joined BJP
Next Article