മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പിപി ദിവ്യ
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പിപി ദിവ്യ. നിരവധി തവണ താൻ മാധ്യമവേട്ടക്ക് ഇരയായി.സമൂഹത്തിൽ തെറ്റായ വിവരങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ചു.വിമർശനങ്ങളെ താൻ അംഗീകരിക്കുന്നു. എന്നാൽ മാധ്യമങ്ങൾ തന്നെ പ്രതികാര മനോഭാവത്തോടെയാണ് കണ്ടിരുന്നത്.വളരെ മോശം അനുഭവങ്ങളാണ് തനിക്കു നേരിടേണ്ടി വന്നത് എന്നും പി പി ദിവ്യ പ്രതികരിക്കുന്നു.
അതുകൊണ്ട് തന്നെ ജയിൽ മോചിത ആയ ശേഷം മാധ്യമങ്ങൾക്കു നോ പറയണമെന്നുമാണ് കരുതിയിരുന്നതെന്നും ദിവ്യ കൂട്ടിച്ചേർക്കുന്നു . തന്റെ ഒപ്പമുള്ളവർ പോലും തെറ്റിദ്ധരിക്കപ്പെട്ടു. അവർക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കും. അത് തെളിയുമെന്ന ആത്മവിശ്വാസമുണ്ട്. കുടുംബം ശക്തിയോടുകൂടി നിൽക്കുന്നതാണ് ശക്തിപകരുന്നത്. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട ആരോപണങ്ങൾ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ഇപ്പോൾ നിൽക്കുന്നത് വിശ്വാസവും സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെന്ന് ദിവ്യ പറയുന്നു.