മുനമ്പത്ത് ബി.ജെ.പി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
മുനമ്പത്ത് ബി.ജെ.പി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് എം വി ഗോവിന്ദൻ. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുകൂലിച്ച ചരിത്രമില്ല. മുനമ്പത്തെന്നല്ല കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. കോടതി ഇടപെടല്‍ ഉള്‍പ്പടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മുന്നൊട്ടു പോകുമെന്നു അദ്ധേഹം കൂടിച്ചേർകുന്നു .
മതത്തിന്റെ അടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയ വിഷയം ഗൗരവമായി കാണുന്നുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം സര്‍ക്കര്‍ പരിശോധിക്കുകയാണെന്നു ആവശ്യമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായി 'മല്ലു ഹിന്ദു ഓഫീസേഴ്സ്', 'മല്ലു മുസ്ലിം ഓഫീസേഴ്സ്'എന്നീ പേരുകളില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദങ്ങള്‍ കാരണമായിരുുന്നു. ഗ്രൂപ്പുകള്‍ താനുണ്ടാക്കിയതല്ലെന്നും എം വ് ഗോവിന്ദൻ അഭിപ്രായപ്പെട്ടു.