Film NewsKerala NewsHealthPoliticsSports

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തെകുറിച് സിപിഎം വിശദീകരണം തേടും

11:36 AM Nov 14, 2024 IST | ABC Editor

ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടൂം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനിടെ ഇ.പി ജയരാജൻ ഇന്ന് തന്നെ പാലക്കാട്ട് എത്തി ഡോ പി സരിന് വേണ്ടി പ്രചാരണം നടത്തും. ഇപി ജയരാജന്റെ ആത്മകഥയിൽ ഡോ പി സരിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപിയുടെ നീക്കം.പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ജയരാജൻ ഡിജിപിക്ക്‌ പരാതിയും നൽകിയിരുന്നു.

വിവാദമായതോടെ തളളിപ്പറഞ്ഞെങ്കിലും സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതാണ് ഇ.പി.ജയരാജൻെറ ആത്മകഥ. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ തളളിപ്പറയുന്നതും ജാവദേക്കർ കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത്. എന്നാൽ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും ബോണ്ട് വിവാദത്തിലെ തീർപ്പും അംഗീകരിക്കാൻഇ.പി.കൂട്ടാക്കാത്തത് സമ്മേളനകാലത്ത് സംഘടന പ്രശ്നങ്ങളും ഉണ്ടാകാനിടയക്കുന്നു.

Tags :
CPMEP Jayarajan
Next Article