Film NewsKerala NewsHealthPoliticsSports

യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേടിൽ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

10:54 AM Dec 26, 2024 IST | Abc Editor

യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേടിൽ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ബാങ്ക് പ്രസിഡന്റ് അന്‍സാര്‍ അസീസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം അന്‍വറുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്യ്തിരിക്കുന്നത്. എന്നാൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം വളരെ ശക്തമായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ ഈ നടപടി.

എന്നാൽ അതിനെ  തുടർന്നും അറസ്റ്റില്ലാതെ  വന്നതോടെയാണ് പ്രതിഷേധം ശക്തമായത് . 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കൊല്ലൂര്‍വിള സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് ഇങ്ങനൊരു  ക്രമക്കേടില്‍ അന്വേഷണം നടത്തുന്നത്. സഹകരണ രജിസ്ട്രാറുടെ ഓഡിറ്റില്‍ 120 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചട്ടവിരുദ്ധമായി അധികം പലിശ നല്‍കി. ഒരു പ്രമാണം ഉപയോഗിച്ച് പലര്‍ക്കും വായ്പ നല്‍കി. അങ്ങനെ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.

Tags :
Crime Branch registered an arrestKollurvila Co-operative Bank irregularity
Next Article