നവീൻ ബാബുവിന്റെ മരണത്തിൽ ഇന്ന് പി പി ദിവ്യക്ക് നിർണ്ണായക ദിനം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു പി പി ദിവ്യ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നാണ് ദിവ്യയുടെ പ്രധാന വാദം തന്നെ. ഏത് ഉപാധികളും അംഗീകരിക്കാം എന്നും,ഒരു സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
കോടതി വിധി ദിവ്യയ്ക്കും അന്വേഷണ സംഘത്തിനും ഇന്ന് നിര്‍ണായകമാണ്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ ഇന്നുതന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ദിവ്യ ചോദ്യം ചെയ്യലിന് ഹാജരാകും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ദിവ്യ ഹൈക്കോടതിയെ സമീപിക്കുകയോ, കോടതിയില്‍ കീഴടങ്ങുകയോ ചെയ്യും. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കേണ്ടി വരും.ഈ വിധിക്കു ശേഷം പാർട്ടി നടപടികളിലും ഒരു തീരുമാനം ഉണ്ടാകും.