തോമസ് കെ തോമസ് മുന്നണിയെയും, പാർട്ടിയെയും നാണം കെടുത്തുന്നു; തോമസ് കെ തോമസിനെതിരെ സി പി എമ്മിൽ വിമർശനം
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഐഎമ്മില്‍ വിമര്‍ശനം.തോമസ് കെ തോമസ് മുന്നണിയെയും, പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയ സമ്മേളനത്തിൽ വിമർശനമായി എത്തി. കര്‍ഷക തൊഴിലാളികളുടെയും , രക്തസാക്ഷികളുടെയും മണ്ണില്‍ സീറ്റ് സിപിഐഎം തന്നെ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇന്ന് നടക്കുന്ന പൊതുസമ്മേളനം സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.തോമസ് കെ തോമസിന് നിരവധി വിവാദങ്ങളാണ് എത്തുന്നത്.മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ച, കൂറുമാറ്റ കോഴവിവാദം തുടങ്ങിയയാണ് അവ.
തോമസ് കെ തോമസിന്റെ ആവശ്യം മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി പകരം മന്ത്രിസ്ഥാനം തനിക്ക് നല്‍കണമെന്നാണ്. കുട്ടനാട് എംഎൽഎ ചുറ്റപറ്റി നിരവധി വിവാദങ്ങ പതിവാണ്. അതിനിടെ കോഴ ആരോപണവും എംഎൽഎക്കെതിരെ ഉയർന്നിരുന്നു. എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കുറുമാറാന്‍ തോമസ് കെ തോമസ് കോഴ വാഗ്ദാനം നല്‍കിയെന്നാണ് ആരോപണം.