For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സർക്കാരിനെയും,മുഖ്യ മന്ത്രിയെയും വിമർശിച്ചു; ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറിനെതിരെ 4 കേസുകളിൽ എഫ് ഐ ആർ

10:24 AM Dec 10, 2024 IST | Abc Editor
സർക്കാരിനെയും മുഖ്യ മന്ത്രിയെയും വിമർശിച്ചു  ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറിനെതിരെ 4 കേസുകളിൽ എഫ് ഐ ആർ

സർക്കാരിനെയും,മുഖ്യ മന്ത്രിയെയും വിമർശിച്ചു; ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറിനെതിരെ 4 കേസുകളിൽ എഫ് ഐ ആർ ചുമത്തി പോലീസ്. സർക്കാരിനെയും, മുഖ്യ മന്ത്രിയെയും വിമർശനം ഉന്നയിച്ചു കലാപം നീക്കം നടത്തി എന്നാരോപിച്ചാണ് എഫ് ഐ ആർ ചുമത്തി കേസെടുത്തിരിക്കുന്നത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ടും, മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ടും ക്രൈം നന്ദകുമാർ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരേ രൂക്ഷമായ വിമർശനം നടത്തിയിരുന്നു.ഈ രീതിയിൽ മാധ്യമങ്ങൾ സർക്കാരിനെയും, ഭരണാധികാരികളേയും വിമർശിച്ചു കേസെടുക്കുന്നതിനെതിരേ പല തവണ കോടതി ഇടപെട്ടിട്ടുണ്ട്.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലും രൂക്ഷ വിമർശനം നറ്റത്തുന്നവർക്കെതിരെ കേസെടുക്കാതെയാണ്‌ മുഖ്യമന്ത്രിയെ വിമർശിച്ചതിനു കേസെടുത്തിരിക്കുന്നത് നന്ദകുമാർ പറഞ്ഞു. അതുപോലെ മുഖ്യമന്ത്രി ഇത്തരം വിമർശനങ്ങളിൽ വീഴുന്ന ആളോ, വിമർശനങ്ങളിൽ പെടുന്ന ആളോ അല്ല , എന്നാൽ ഇത് മുഖ്യമന്ത്രിയെ വെട്ടിലാക്കാൻ പോലീസും ,പി ശശിയും ചേർന്ന് നടപ്പാക്കിയ കേസുകൾ ആണിത് ക്രൈം നന്ദകുമാർ പറഞ്ഞു.ഈ കേസുകൾ എടുത്ത കാര്യം മുഖ്യ മന്ത്രിപോലും അറിഞ്ഞുകാണില്ലാ എന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

Tags :