ചാണക കുഴിയിൽ വീണ നായിക; നടി അനുശ്രീക്ക് സൈബർ അറ്റാക്ക് ,ആർ എസ് എസ് വേദിയിലെത്തിയതിന് തുടർന്ന്
നടി അനുശ്രീക്കെതിരെ സൈബർ അറ്റാക്ക്, ആർ എസ് എസ് വേദിയിൽ എത്തിയ നടി അനുശ്രീയുടെ ഫോട്ടോക്കെതിരെയാണ് സൈബർ അറ്റാക്ക് എത്തിയിരിക്കുന്നത്, ചാണകക്കുഴിയിൽ വീണ നായിക, സംഘിണി എന്നൊക്കെയാണ് അധിക്ഷേപ കമെന്റുകൾ. ആർഎസ്എസ് കാര്യവാഹക് സി. പ്രദീപിൽ നിന്ന് കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങുന്ന നടിയുടെ ചിത്രത്തിനെതിരെയാണ് അധിക്ഷേപ കമെന്റുകൾ എത്തിയിരിക്കുന്നത്.
വിജയ ദശമി ദിനത്തിൽ കേസരി പ്രചാരമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടന0 നടന്നിരുന്നു അതിന്റെ ഭാഗമായി പത്തനാപുരത്തും പരിപാടി സംഘടിപ്പിച്ചു ,ഒരു ചെറു പുഞ്ചിരിയോടെ രസീത് ഏറ്റുവാങ്ങുന്ന അനുശ്രീക്കെതിരെ ഉയർന്ന സൈബർ അധിക്ഷേപത്തിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരും വിമർശനം ഉന്നയിക്കുന്നുണ്ട്.
മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് പങ്കെടുക്കുന്ന താരങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് അനുശ്രീക്കുള്ളതെന്നാണ് അവർ ചോദിക്കുന്നത്. നാട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടി എന്ന നിലയിലാണ് ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നതെന്ന് അനുശ്രീ പറഞ്ഞിരുന്നു.പലപ്പോഴും സൈബർ അറ്റാക്ക് ഏൽക്കാറുള്ള നടിയാണ് അനുശ്രീ.