Film NewsKerala NewsHealthPoliticsSports

നടി മാല പാർവതിയെ കുടുക്കാൻ സൈബർ തട്ടിപ്പ് സംഘം; നടി ഒരു മണിക്കൂറോളം ഡിജിറ്റൽ കുരുക്കിൽ 

02:37 PM Oct 14, 2024 IST | suji S

നടി മാല പാർവതിയെ കുടുക്കാൻ സൈബർ തട്ടിപ്പ് സംഘം. കൊറിയർ തടഞ്ഞുവെച്ചു എന്ന് പറഞ്ഞുകൊണ്ടാണ് സംഘം തട്ടിപ്പ് നടത്താൻ ശ്രമം നടത്തിയത്. നടി ഒരു മണിക്കൂറോളം ഡിജിറ്റൽ കുരുക്കിൽ പെട്ട്, പിന്നീടാണ് ഇത് തട്ടിപ്പെന്ന് നടിക്ക് മനസിലായത്, അതിനാൽ പണം നഷ്ട്ടപെട്ടില്ലെന്ന് നടി പറയുന്നു.മധുരയില്‍ തമിഴ് സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. രാത്രി മുഴുവൻ സിനിമയുടെ ഷൂട്ടായിരുന്നു. പത്ത് മണിക്കാണ് കോള്‍ വന്നത്. ഡിഎച്ചില്‍ നിന്ന് ഒരു പാഴ്‌സൽ തടഞ്ഞുവെവെന്ന് പറയുകയായിരുന്നു അവര്‍.

ഇങ്ങനൊരു അനുഭവം മുൻപുണ്ടായിട്ടുണ്ട് തനിക്ക് അതിനാൽ ആദ്യം തനിക്കിത് തട്ടിപ്പ് ആണെന്ന് മനസിലായില്ലാ എന്നും  കസ്റ്റമര്‍ കെയര്‍ ഫോണ്‍ കണക്റ്റായി. വിക്രം സിംഗെന്ന ഒരു മനുഷ്യനാണ് തന്നോട് സംസാരിച്ച്.  നിങ്ങളുടെ ആധാര്‍ കാര്‍ഡു ദുരുപയോഗപ്പെടുത്തിയെന്ന് പറഞ്ഞു അയാള്‍.തായ് വാനിലേക്ക് ഇങ്ങനെ ഒരു കൊറിയര്‍ തന്റെ പേരില്‍ പോയിട്ടുണ്ട് എന്നും വ്യക്തമാക്കി.

ഇത് വലിയ ഒരു തട്ടിപ്പാണെന്നും പറഞ്ഞു അവര്‍. വേണമെങ്കില്‍ പരാതി പറയുന്നത് നല്ലതായിരിക്കും. ഇത് അന്വേഷിക്കുന്ന ഒരു സംഘമുണ്ടെന്നും പറഞ്ഞു അവര്‍.
അങ്ങനെ പൊലീസിലേക്ക് ഫോണ്‍ കണക്റ്റാക്കി.  പ്രകാശ് കുമാര്‍ ഗുണ്ടുവാണ്  തന്നോട് സംസാരിച്ചത് ആധാര്‍ കാര്‍ഡ് ആര്‍ക്കെങ്കിലും നല്‍കിയിരുന്നോവെന്ന് ചോദിച്ചു . ഞാൻ ആധാര്‍ കാര്‍ഡാണ് ഐഡിയായി സിനിമാ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കി. അങ്ങനെ ആധാര്‍ കാര്‍ഡ് ആര്‍ക്കും ഒരിക്കലും  നല്‍കരുതെന്ന് അയാള്‍ എന്നോട് നിര്‍ദ്ദേശിച്ചു. ആധാര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്.. മുംബൈ ക്രൈംബ്രാഞ്ചാണെന്ന് താൻ ഉറപ്പിക്കുന്നതെങ്ങനെയെന്ന് ചോദിച്ചിരുന്നു ഞാൻ.

അപ്പോള്‍  ഐഡി തനിക്ക് അയച്ചു. ഇപ്പോള്‍ മുംബൈയിലേക്ക വരൂ നിങ്ങളെന്നും പറഞ്ഞു അയാള്‍. സിനിമാ തിരക്കിലാണ് തനിക്ക് ഇപ്പോള്‍ വരാനാകില്ല എന്ന് ഞാൻ വ്യക്തമാക്കുകയുംചെയ്യ്തു , കുറച്ച് സമയം തങ്ങളോട് സഹകരിക്കണമെന്ന് പറയുകയായിരുന്നു അയാള്‍. ലൈവില്‍ നില്‍ക്കണം. നിങ്ങളുടെസുരക്ഷക്കാണ്  ഇത് ചെയ്യുന്നത്.  ഇങ്ങനെ പുറത്ത് പറഞ്ഞതിനാല്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്യ്തിട്ടുണ്ട് . ഇത് ഭയങ്കര ഒരു റാക്കറ്റാണ്. 12 സംസ്ഥാനങ്ങളില്‍ തന്റെ പേരില്‍ തട്ടിപ്പുകാര്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നിയമവിരുദ്ധമായി തുടങ്ങിയിട്ടുണ്ട് എന്നും അയാള്‍ വ്യക്തമാക്കി.

കോടിക്കണക്കിന് രൂപ തന്റെ പേരില്‍ തട്ടിപ്പുകാര്‍ കൈമാറ്റം ചെയ്യ്തിട്ടുണ്ട്  എന്നു പറഞ്ഞു എന്നോട്. വാട്‍സാപിലാണ് സംസാരിച്ചുകൊണ്ടിരുന്നത്. അറസ്റ്റിലായ ആളുടെ ഫോട്ടോ അയച്ചുതന്നിരുന്നു.നിയമവിരുദ്ധമായി പണം വന്നിട്ടോ എന്ന് ചോദിച്ചു അവര്‍. ഇല്ല എന്ന് പറഞ്ഞു ഞാൻ. നിങ്ങളുടെ ബാങ്കുകള്‍ ഏതൊക്കെ എന്നും ചോദിച്ചു ,  72 മണിക്കൂര്‍ താൻ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു . ഫോണ്‍ അവര്‍ ഹോള്‍ഡ് ചെയ്യുകയായിരുന്നു. അന്നേരം ഗൂഗിളില്‍ താൻ അവരെ കുറിച്ച് തെരഞ്ഞു. കാരണം ഐഡിയില്‍ അശോക സ്‍തംഭമില്ലായിരുന്നു. അത് ട്രാപ്പാണെന്ന് പറയുന്നുണ്ടായിരുന്നു മാനേജറും. പ്രകാശ് കുമാര്‍ ഗുണ്ടുവിന്റെ പേരില്‍ ഒരു ട്വീറ്റ് വായിച്ചിട്ടുണ്ടായിരുന്നു നേരത്തെ ഞാൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് ഫോണ്‍ കൊടുത്തു. അപ്പോള്‍ഫോൺ കട്ട് ചെയ്യ്തു . അവര്‍ പണം ചോദിച്ചിട്ടില്ല എന്നോട്. അവര്‍ പിന്നീട് തന്നെ വിളിച്ചിട്ടില്ലി. പണം നഷ്‍ടപ്പെട്ടിട്ടില്ല നടി പറയുന്നു.

Tags :
Cyber Attackmala parvathy
Next Article