For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എഡിഎം കെ നവീൻ ബാബുവിന്റെ മരണം, പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

09:54 AM Nov 08, 2024 IST | ABC Editor
എഡിഎം കെ നവീൻ ബാബുവിന്റെ മരണം  പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്. ഹർജിയിൽ കോടതി നേരത്തെ വിശദമായ വാദം കേട്ടിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് കെടി നിസാർ അഹമ്മദാണ് ജാമ്യപേക്ഷയിൽ വിധി പറയുക. ഹര്‍ജിയിൽ ചൊവ്വാഴ്‌ച കോടതി വിശദമായി വാദം കേട്ടിരുന്നു. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാൻഡ് ചെയ്‌തത്. ജാമ്യം നല്‍കരുതെന്ന ശക്തമായ ആവശ്യം ആണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ.  കേസുമായി ബന്ധപ്പെട്ട്   കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. ദിവ്യക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി.  അനുമതി നല്‍കിയത് ഓണ്‍ലൈനില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് . നടപടി ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ സെക്രട്ടറിയെ അറിയിച്ചു. ഇതോടെ ദിവ്യ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തപ്പെടും.

അതേസമയം, പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പൊലീസിനെ വിമർശിച്ചിട്ടില്ലെന്നും നവീൻ ബാബുവിന്റെ  കുടുംബത്തിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

Tags :