സൽമാനെതിരെ വധഭീക്ഷണി; ഈ തവണ ബിഷ്‌ണോയ് ഗ്യാങില്‍ നിന്നല്ല ഭീഷണി, വധഭീഷണിയിൽ ട്വിസ്റ്റ്
നടൻ സല്‍മാന്‍ ഖാനെതിരെ എത്തിയ വധഭീഷണിയില്‍ ഇപ്പോളൊരു ട്വിസ്റ്റ് ആണ് നടന്നിരിക്കുന്നത് .ഈ തവണ ബിഷ്‌ണോയ് ഗ്യാങില്‍ നിന്നല്ല സല്‍മാനെതിരെ വധീഷണി എത്തിയത്. താരത്തിന്റെ പുതിയ ചിത്രത്തിലെ 24കാരനായ ഗാനരചിയതാവാണ് അറസ്റ്റിലായിരിക്കുന്നത്. സല്‍മാന്റെ ‘മേ സിക്കന്ദര്‍ ഹൂം’ എന്ന സിനിമയിലെ പാട്ടിന്റെ രചയിതാവ് സൊഹൈല്‍ പാഷയെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. നവംബര്‍ ഏഴിന് ആയിരുന്നു മുംബൈ പൊലീസിന്റെ വാട്സ്ആപ്പ് ഹെല്‍പ് ലൈനില്‍ ഭീഷണി സന്ദേശം എത്തിയത്.
ഭീഷണി 5 കോടി രൂപ നല്‍കിയില്ലെങ്കില്‍ ബിഷ്‌ണോയിയെ കുറിച്ച് പരാമര്‍ശമുള്ള മേ സിക്കന്ദര്‍ ഹൂം പാട്ടിന്റെ എഴുത്തുകാരനെയും , സല്‍മാന്‍ ഖാനെയും വധിക്കുമെന്നായിരുന്നു വാട്സാപ്പ് സന്ദേശം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റൈച്ചൂരിലുള്ള വെങ്കടേഷ് നാരായണ്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്നില്ല.
എന്നാൽ വാട്സ്ആ പ്പ്ഇ ന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒടിപി നമ്പര്‍ വെങ്കടേഷിന്റെ ഫോണില്‍ വന്നത് ശ്രദ്ധിച്ച പൊലീസ് കൂടുതല്‍ ചോദ്യം ചെയതപ്പോഴാണ് മാര്‍ക്കറ്റില്‍ വച്ച് ഒരാള്‍ കോള്‍ ചെയ്യാന്‍ തന്റെ ഫോണ്‍ വാങ്ങിയിരുന്ന കാര്യം ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൊഹൈലാണ് വെങ്കടേഷിന്റെ ഫോണ്‍ ഉപയോഗിച്ച് ഭീഷണി സന്ദേശം അയച്ചതെന്ന് തെളിയുകയായിരുന്നു.