വായൂമലിനീകരണം രൂക്ഷമായതിന് പിന്നാലെ ഡൽഹിയിൽ ക്ലാസ്സുകൾ ഓണ്‍ലൈനാക്കി, തീരുമാനം സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ
വായൂമലിനീകരണം രൂക്ഷമായതിന് പിന്നാലെ ഡൽഹിയിൽ ക്ലാസ്സുകൾ ഓണ്‍ലൈനാക്കി, തീരുമാനം സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ. ഇപ്പോൾ ഡൽഹിയിൽ വായുമലിനീകരണം വർധിച്ചുവരുകയാണ്, ഇങ്ങനെ വായു മലിനീകരണം വർധിച്ചു വരുന്നതിനാലും , സുപ്രിംകോടതിയിൽ നിന്നുണ്ടായ വിമർശനവും കണക്കിലെടുത്താണ് 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ പൂർണമായി ഓണ്‍ലൈനാക്കിയത്. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കിയിട്ടുണ്ട്.
ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700 നു മുകളിലാണ്. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു.ഇങ്ങനെ മലിനീകരണം കൂടിയ സാഹചര്യത്തിൽ ഇന്നലെ മുതൽ ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 4 നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു ,