For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശബരിമല മകരവിളക്കിനു വാഹന പാർക്കിങ്ങ് സൗകര്യങ്ങൾ ഒരുകികൊണ്ട് ദേവസ്വം ബോർഡ്

03:56 PM Nov 11, 2024 IST | ABC Editor
ശബരിമല മകരവിളക്കിനു വാഹന പാർക്കിങ്ങ് സൗകര്യങ്ങൾ ഒരുകികൊണ്ട് ദേവസ്വം ബോർഡ്

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ  കഴിയുന്നിടത്ത് അധികമായി  2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട് .നിലക്കലിലെ വാഹന പാർക്കിങ്ങ് പൂർണമായും ഫാസ്റ്റാഗ് ഉപയോഗിച്ചു കൊണ്ടുള്ളതായിരിക്കും.

വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി നൽകിയിരുന്നു മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുവാദത്തോടെ  ഏർപ്പെടുത്താൻ  ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100  ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കു വേണ്ടി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു .

Tags :