Film NewsKerala NewsHealthPoliticsSports

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും; അഞ്ച് സ്വതന്ത്ര എം എൽ എ മാരുടെ പിന്തുണ

12:08 PM Nov 27, 2024 IST | Abc Editor

മഹാരാഷ്ട്രയില്‍ സ്വതന്ത്രരുടെ പിന്തുണയില്‍ ഒറയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി. ഈ തവണ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്വതന്ത്രരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയുടെ എംഎല്‍എമാരുടെ എണ്ണം 137 ആയി മാറി, 288 അംഗസഭയില്‍ ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണയാണ് ആവശ്യമുള്ളത്. ഇപ്പോൾ ശിവസേന നേതാവ് ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സമ്മര്‍ദം ചെലുത്തുന്നതിനിടയിലാണ് ബിജെപി ഇങ്ങനൊരു നിര്‍ണായകനീക്കം നടത്തിയിരിക്കുന്നത്.

ഷാഹുവാഡി, ഹത്കനന്‍ഗലെ നിയമസഭാമണ്ഡലങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിനയ്കോറെയും അശോക്മാനെയും പിന്തുണ പ്രഖ്യാപിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, അമരാവതിയിലെ ബദ്‌നേരയില്‍നിന്നു വിജയിച്ച രവി റാണെയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 137 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ പണ്ട് രാജിവെച്ച് ഒഴിയേണ്ടിവന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി മഹാരാഷ്ട്ര ബിജെപി ശക്തമായി മുന്നിലുണ്ട്, മുന്‍ സര്‍ക്കാരില്‍ തന്ത്രപരമായി ഉപമുഖ്യമന്ത്രി പദത്തില്‍ തൃപ്തിപ്പെടേണ്ടി വന്ന ഫഡ്നാവിസിനെ തങ്ങള്‍ ശക്തരായ സമയത്ത് മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരണമെന്നാണ് അണികളുടെ ആവശ്യം

Tags :
Devendra FadnavisSupport of five independent MLA
Next Article