Film NewsKerala NewsHealthPoliticsSports

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേൽക്കും

11:42 AM Dec 05, 2024 IST | Abc Editor

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേൽക്കും. വൈകിട്ട് അഞ്ചരയോടെയാണ് ആസാദ് മൈതാനിയിൽ വെച്ച് ഫഡ്‌നാവിസ് അധികാരം എല്ക്കുന്നത്. ഈ ചടങ്ങിൽ പ്രധാനമന്ത്രി, ഒൻപത് കേന്ദ്രമന്ത്രിമാർ, മൂന്ന് മുഖ്യമന്ത്രിമാർ എന്നിവർ സന്നദ്ധരാകും. ഈ ചടങ്ങിന് 50,000 പേരെങ്കിലും സന്നധരകുമെന്നാണ് സൂചനകൾ. സത്യപ്രതിജ്ഞ ചടങ്ങിന് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ​ഗവർണർമാർ, മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാരും പിന്നെ ബിജെപിയുടെയും എൻഡിഎയുടെയും മുതിർന്ന നേതാക്കളും എത്തും.

അതേസമയം ബുധനാഴ്ച ചേർന്ന ബിജെപി നിയമസഭാകക്ഷിയോ​ഗം ഫഡ്നാവിസിനെ ഐകകണ്ഠ്യേന നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ശിവസേനാ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഏക്നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും.അദ്ദേഹം മൂന്നാം തവണയാണ് മുഖ്യ മന്ത്രി ആകുന്നത്. സംസ്ഥാനത്തെ 21-ാമത്തെ മുഖ്യമന്ത്രിയാണ് ഫഡ്നാവിസ്.

Tags :
Chief Minister of Maharashtra todayDevendra Fadnavis
Next Article