Film NewsKerala NewsHealthPoliticsSports

എനിക്ക് ആരെയും പേടിയില്ല, അതിജീവിത നിയമനടപടി സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ ഡിജിപി ആർ ശ്രീലേഖ

02:24 PM Dec 11, 2024 IST | Abc Editor

നടൻ ദിലീപിനെതിരെ കോടതിയിൽ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ അതിജീവിത നിയമനടപടി സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി എത്തി മുൻ ഡി ജി പി ആർ ശ്രീലേഖ. താൻ അന്ന് പറഞ്ഞത് ബോദ്ധ്യമുള്ള കാര്യങ്ങളാണ് വീണ്ടും ആവർത്തിച്ച് ഡിജിപി ആർ ശ്രീലേഖ. എനിക്ക് ആരേയും പേടിയില്ല. പറയുന്നവർ പറയട്ടെ. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഈ കാര്യം പറഞ്ഞത് കോടതിലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

സത്യത്തിൽ ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ബോദ്ധ്യം എനിക്ക് ആസമയത്ത് തന്നെ വന്നിരുന്നു. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന ഉത്തമ ബോദ്ധ്യമുണ്ടെനിക്ക്. ഞാൻ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും അതാണ്. അതൊക്കെ ഏതെങ്കിലും അവസരത്തിൽ പറയണമല്ലോ. അതാണ് പറഞ്ഞത് യെന്നായിരുന്നു അന്ന് ഡി ജി പി ശ്രീലേഖ പറഞ്ഞിരുന്നത്.എന്നാൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസ് വരുമ്പോൾ ഞാൻ അവരോടൊപ്പമാണ് നിൽക്കേണ്ടത്. ജയിലിൽ വച്ച് അവശനിലയിലുളള ദിലീപിനെ കാണുന്നതുവരെ ഞാൻ അങ്ങനെയായിരുന്നു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസിലായത് എന്നും ശ്രീലേഖ പറഞ്ഞു

Tags :
Actor DileepActress assault caseDGP R Sreelekha
Next Article